
കൊച്ചി: മുൻനിര സ്മാർട്ട്ഫോൺ ബ്രാൻഡായ ഓപ്പോയുടെ സെയിൽസ് വാർഷിക വിറ്റുവരവിൽ 2021ൽ മികച്ച പ്രകടനം കാഴ്ചവച്ച ഗോപു നന്തിലത്ത് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഗോപു നന്തിലത്തിന് ആദരം. തൃശ്ശൂർ പൂങ്കുന്നം നന്തിലത്ത് ജി-മാർട്ടിൽ നടന്ന ഓപ്പോയുടെ ഏറ്റവും പുതിയ മോഡലായ റെനോ 7 പ്രോയുടെ ആദ്യ വിൽപ്പന ചടങ്ങിൽ ഓപ്പോ കേരള സെയിൽസ് ഹെഡ് അഖിൽ മോഹനൻ ഗോപു നന്തിലത്തിന് മെഡൽ ഒഫ് ഓണർ സമ്മാനിച്ചു. ഗോപു നന്തിലത്ത് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അർജുൻ നന്തിലത്ത്, ഡയറക്ടർ ഐശ്വര്യ നന്തിലത്ത്, ബിസിനസ് ഹെഡ് ഷൈൻ കുമാർ, റീജിയണൽ മാനേജർ പവിൻസ് വി.എം, എച്ച്.എ.സി ഡിവിഷൻ ഹെഡ് അശ്വിൻ, ഓപ്പോ തൃശ്ശൂർ റീജിയണൽ മാനേജർ മുഹമ്മദ് സമീം എന്നിവർ പങ്കെടുത്തു. സൗത്ത് ഇന്ത്യയിൽ ഒന്നാം സ്ഥാനവും പാൻ ഇന്ത്യയിൽ രണ്ടാം സ്ഥാനവുമാണ് ഗോപു നന്തിലത്ത് കരസ്ഥമാക്കിയിരിക്കുന്നത്. ചടങ്ങിൽ ഗോപു നന്തിലത്തും അഖിൽ മോഹനനും സംയുക്തമായി കസ്റ്റമേഴ്സിന് ഓപ്പോ റെനോ 7 പ്രോ കൈമാറി.