amara

പച്ചക്കറികളിൽ നാരുകളും ശരീരത്തിന് ആവശ്യമായ പല പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. പച്ചക്കറികളില്‍ തന്നെ ബീന്‍സ് വര്‍ഗങ്ങളിൽ ഒന്നായ അമരയ്ക്ക നാം സ്ഥിരം ഉപയോഗിക്കുന്നു. വീതി കൂടിയ പച്ച നിറത്തിലെ ഇത് തോരനും മറ്റുമുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. ഇവയുടെ ഇലയും വിത്തുമെല്ലാം തന്നെ ഏറെ നല്ലതാണ്. ഫൈബര്‍ സമ്പുഷ്ടമായ ഇതില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍, ആസ്‌കോര്‍ബിക്, ആസിഡ്, ഗാലിക്, ആസിഡ് എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്.

മൂത്ര സംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിരോധ വഴിയാണ് അമരയ്ക്ക. 10 ഗ്രാം അമരക്കായ ചേര്‍ത്ത 200 മല്ലിലിറ്റര്‍ വെള്ളം തിളപ്പിച്ചത് രണ്ടു നേരമായി കുടിയ്ക്കുന്നത് മൂത്രാശയ രോഗങ്ങള്‍ക്ക് ഇത് നല്ലതാണ്.കുറഞ്ഞ അളവിലെ ഗ്ലൈസമിക് ഇന്‍ഡെക്‌സ് അടങ്ങിയ ഈ പച്ചക്കറി പ്രമേഹ രോഗികള്‍ക്ക് ഏറെ നല്ലതാണ്. ഇതിലെ നാരുകള്‍ നല്ല ദഹനത്തിനും ഉത്തമം.സോറിയാസിസ് ,ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക്, കരള്‍ രോഗികള്‍ക്ക് എല്ലാം അമരയ്ക്ക നല്ലതാണ്. പ്രസവിച്ച സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാനുള്ള ഔഷധമായി ഉപയോഗിച്ചു വരുന്നു. അയേണ്‍ സമ്പുഷ്ടമായ ഇത് വിളര്‍ച്ചയ്ക്കുള്ള നല്ലൊരു പരിഹാരമാണ്.