
കൊച്ചി: മലമ്പുഴയിൽ മലകയറുന്നതിനിടെ പാറയിടുക്കിൽ രണ്ടുദിവസം കുടുങ്ങുകയും പിന്നീട് സൈന്യം രക്ഷപ്പെടുത്തുകയും ചെയ്ത ആർ.ബാബുവിന്റെ മനോധൈര്യത്തെ അഭിനന്ദിച്ചുകൊണ്ട് ടോംയാസ് പരസ്യ ഏജൻസി ഉടമ തോമസ് പാവറട്ടി 50,000 രൂപ സമ്മാനമായി നൽകും. ശനിയാഴ്ച പാലക്കാട് ചെറാടിലെ വീട്ടിലെത്തി ബാബുവിന് ഉപഹാരം കൈമാറും.