ന്യൂഡൽഹി: ആർ.ബി.ഐ സെൻട്രൽ ബോർഡ് യോഗം ഈ മാസം 14ന് നടക്കും. ധനമന്ത്രി നിർമ്മല സീതാരാമൻ യോഗത്തെ അഭിസംബോധന ചെയ്യും. കൂടാതെ 2022-23 ലെ കേന്ദ്ര ബഡ്‌ജറ്റിന്റെ സാമ്പത്തിക ഏകീകരണ റോഡ്മാപ്പും ഉയർന്ന കാപെക്സ് പ്ലാനും ഉൾപ്പെടെയുള്ള പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്.