
അമൃത്സർ: പഞ്ചാബ് അതിർത്തിയിൽ അമൃത്സറിലെ അജ്നാല പഞ്ച്ഗ്രാഹിയിൽ ഡ്രോൺ വഴി സ്ഥാപിച്ച ബോംബുകൾ സുരക്ഷാസേന നിർവീര്യമാക്കി. ഡ്രോണിന് നേരെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിയുതിർത്തെങ്കിലും ഡ്രോൺ പാകിസ്ഥാനിലേക്ക് പറന്നു.
അതേസമയം, സംഭവത്തിന് പിന്നാലെ ബി.എസ്.എഫ് നടത്തിയ പരിശോധനയിൽ പ്രദേശത്ത് രണ്ട് സ്ഥലങ്ങളിൽ നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെത്തി. ഇവയും നിർവീര്യമാക്കി. തുടർന്ന് പ്രദേശത്ത് വ്യാപകമായ പരിശോധന നടത്തി.
ഇന്ത്യയിലേക്ക് സ്ഫോടക വസ്തുക്കളും ആയുധങ്ങളും പണവും മയക്കുമരുന്നും അയക്കുന്നതിന് അതിർത്തിക്കപ്പുറത്തുള്ള ഭീകര സംഘടനകൾ ഡ്രോണുകൾ പതിവായി ഉപയോഗിക്കുന്നുണ്ട്. സംഭവത്തെ തുടർന്ന് സുരക്ഷാ സേന പ്രദേശത്ത് കൂടുതൽ ജാഗ്രത പുലർത്തുകയാണ്.