
അഹമദാബാദ്: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലെ മറുപടി ബാറ്റിംഗിൽ കാലിടറി വെസ്റ്റിൻഡീസ്. ഇന്ത്യയ്‌ക്കെതിരെ 238 റൺസ് എന്ന വിജയലക്ഷ്യവും പിന്തുടർന്ന് കളത്തിലിറങ്ങിയ വെസ്റ്റിൻഡീസ് ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ 36 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 138 റൺസെടുത്തിട്ടുണ്ട്. 44 റൺസെടുത്ത് ഷമാർഹ് ബ്രൂക്ക്സാണ് വെസ്റ്റിൻഡീസ് നിരയിൽ കുറച്ചെങ്കിലും പിടിച്ചു നിന്നത്. ബ്രൂക്ക്സ് കഴിഞ്ഞാൽ 27 റൺസെടുത്ത ഓപ്പണർ ഷയി ഹോപ്സാണ് പിന്നെയും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.
ആദ്യ ഏകദിനത്തിൽ യുസ്‌വേന്ദ്ര ചഹാലിന്റെ സ്പിന്നിലാണ് വെസ്റ്റിൻഡീസിന് അടിതെറ്റിയതെങ്കിൽ രണ്ടാം ഏകദിനത്തിൽ പ്രസീദ് കൃഷ്ണയുടെ പേസിന് മുന്നിലാണ് കരിബീയൻ താരങ്ങളുടെ ചുവടുപിഴച്ചത്. പ്രസീദ് മൂന്ന് വിക്കറ്റുകളും ശർദൂൽ താക്കൂർയ യൂസ്‌വേന്ദ്ര ചഹാൽ, ദീപക് ഹൂഡ എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി. നാല് വിക്കറ്റുകൾ ശേഷിക്കുമ്പോൾ വെസ്റ്റിൻഡീസിന് ജയിക്കാൻ ഇനി 84 പന്തിൽ 100 റൺ കൂടി വേണം.