
ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് നടി കാജൽ അഗർവാളും ഭർത്താവ് ഗൗതം കിച്ലുവും. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത്. ഗർഭകാല ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ബേബി ബംബ് കാണിച്ചുകൊണ്ടുള്ള ചിത്രങ്ങൾ ആരാധകർക്കിടയിൽ വൈറലായിരുന്നു. എന്നാൽ അതിനൊപ്പം തന്നെ താരത്തിന്റെ ശരീരത്തെ പരിഹസിക്കുന്ന കമന്റുകളും വന്നു. ഇപ്പോൾ ബോഡി ഷെയ്മിങ്ങിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം.
മനോഹര ഘട്ടത്തിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും എന്നാൽ ചില കമന്റുകളും ബോഡി ഷെയ്മിങ്ങുകളും തന്നെ മോശമായി ബാധിക്കും എന്നാണ് താരത്തിന്റെ പോസ്റ്റിൽ പറയുന്നത്. ദുബായ് ചിത്രങ്ങൾക്കൊപ്പമാണ് താരം കുറിപ്പ് പങ്കുവച്ചത്.
എന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു ഘട്ടത്തിലൂടെയാണ് ഞാനിപ്പോള്‍ കടന്നുപോകുന്നത്. എന്റെ ജീവിതത്തിലും ശരീരത്തിലും വീട്ടിലും അതിനേക്കാളുപരി എന്റെ തൊഴിലിടത്തിലും മാറ്റങ്ങള്‍ വരുന്നു. എന്നാല്‍ ബോഡിഷെയ്മിങ് നടത്തുന്ന ഈ കമന്റുകള്‍ ഒരിക്കലും നമ്മെ സഹായിക്കുകയില്ല. ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ.ഗര്‍ഭകാലത്ത് നമ്മുടെ ശരീരം നിരവധി മാറ്റങ്ങളിലൂടെ കടന്നുപോകും. ഭാരം വര്‍ധിക്കും, ഹോര്‍മോണുകളില്‍ വ്യതിയാനം സംഭവിക്കും, കുഞ്ഞ് വളരുന്നതിനോടൊപ്പം വയറും സ്തനവും വലുതാകും, കുഞ്ഞിന്റെ സുഖകരമായ വളര്‍ച്ചക്കായി ശരീരം പാകപ്പെടുമ്പോഴാണ് അങ്ങനെ സംഭവിക്കുന്നത്.
ശരീരം വികസിക്കുമ്പോള്‍ ചിലര്‍ക്ക് സ്‌ട്രെച്ച് മാര്‍ക്കുകള്‍ ഉണ്ടാകും, ചിലപ്പോള്‍ മുഖക്കുരു വരും, ക്ഷീണം തോന്നും, മാനസികാവസ്ഥ മാറിക്കൊണ്ടിരിക്കും. ഈ സമയത്തുണ്ടാകുന്ന നെഗറ്റീവ് ചിന്തകള്‍ ആരോഗ്യത്തെ പോലും ബാധിക്കാം..കുഞ്ഞിന് ജന്മം നല്‍കിയാല്‍ പഴയ രൂപത്തിലേക്ക് തിരിച്ചുപോകാന്‍ സമയമെടുക്കും. അല്ലെങ്കില്‍ പൂര്‍ണമായും പഴയതുപോലെ ആകാന്‍ സാധിച്ചെന്നും വരില്ല. എ ഈ മാറ്റങ്ങളെല്ലാം സ്വാഭാവികമാണ്. നമ്മുടെ ജീവിതത്തിലേക്ക് പുതിയ ഒരാളെകൊണ്ടുവരാനുള്ള കഷ്ടപ്പാടിന്റെ ഭാഗമാണിത്. ഇതെല്ലാം അസാധാരണമാണെന്ന് കരുതേണ്ടതില്ല, ഇതെല്ലാം ഒരു കുഞ്ഞിന് ജന്മം നല്‍കുന്നതിന്റെ ഭാഗമാണെന്ന് മാത്രം മനസിലാക്കണമെന്ന് കാജൽ കുറിച്ചു