
ന്യൂഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന അഞ്ചു സംസ്ഥാനങ്ങളിലും ബി.ജെ.പി വൻ ഭൂരിപക്ഷം നേടി ബി.ജെ.പി അധികാരത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വാർത്താഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് തിരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച് മോദി ആത്‌മവിശ്വാസം പ്രകടിപ്പിച്ചത്.
തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നി സംസ്ഥാനങ്ങളില്‍ വന്‍ ഭൂരിപക്ഷം നേടി ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വരും. അഞ്ചു സംസ്ഥാനങ്ങളിലും ബി.ജെ.പിക്ക് അനുകൂലമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. വന്‍ ഭൂരിപക്ഷത്തോടെ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി പറഞ്ഞു. എവിടെയും ബി.ജെ.പിക്കെതിരായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നില്ല. ഉത്തര്‍പ്രദേശില്‍ തുടര്‍ച്ചയായി വിജയിക്കുന്നതാണ് കണ്ടുവരുന്നത്. അടുത്ത കാലത്ത് നടന്ന നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകളിലെല്ലാം ബി.ജെ.പി വിജയിച്ചെന്നും മോദി പറഞ്ഞു.