
പെട്ടെന്നുള്ള മരണങ്ങളില്‍ 0.6 ശതമാനം സംഭവിക്കുന്നത് ലൈംഗിക ബന്ധത്തിനിടെയാണെന്ന് വ്യക്തമാക്കി കണക്കുകള്‍. ലൈംഗിക ബന്ധത്തിനു വേണ്ടി വരുന്ന ശാരീരിക അദ്ധ്വാനം , ലൈംഗിക ഉദ്ധാരണത്തിനായി കഴിക്കുന്ന ചില മരുന്നുകൾ, ലഹരി മരുന്നുകളുടെ ഉപയോഗം എന്നിവയാണ് പെട്ടെന്നുള്ള മരണത്തിലേക്ക് നയിക്കുന്നത് എന്നാണ് ഏറ്റവും പുതിയ പഠനങ്ങളിൽ പറയുന്നത്. പ്രായം കൂടും തോറും പെട്ടെന്നുള്ള ഹൃദയസ്തംഭനം മൂലമുള്ള മരണത്തിനും സാദ്ധ്യത കൂടും.
33 വര്‍ഷത്തിനിടെ ജര്‍മനിയില്‍ സംഭവിച്ച പെട്ടെന്നുണ്ടായ 32,000 മരണങ്ങളുടെ ഫോറന്‍സിക് പോസ്റ്റ്മാര്‍ട്ടത്തില്‍ കണ്ടെത്തിയത് ഇതില്‍ 0.2 ശതമാനം മരണങ്ങള്‍ ലൈംഗിക ബന്ധത്തിനിടെ ഉണ്ടായി എന്നാണ്. പെട്ടെന്നുള്ള മരണം കൂടുതലും സംഭവിച്ചത് ശരാശരി 59 വയസുള്ള പുരുഷന്മാരിലാണ്. ഇവരുടെ മരണങ്ങളില്‍ ഭൂരിഭാഗവും ഹൃദയസ്തംഭനം മൂലമായിരുന്നു.
ലണ്ടനിലെ സെന്റ് ജോജോര്‍ജ് ആശുപത്രിയില്‍ 1994 ജനുവരിക്കും 2020 ഓഗസ്റ്റിനും ഇടയില്‍ നടന്ന 6847 ഹൃദയസ്തംഭന മരണങ്ങളിൽ 17 എണ്ണവും(0.2 ശതമാനം) സംഭവിച്ചത് ലൈംഗിക ബന്ധത്തിനിടെയോ അതിന് ഒരു മണിക്കൂറിനുള്ളിലോ ആണ്. ഇവരുടെ ശരാശരി പ്രായം 38 വയസായിരുന്നു. ഇതിൽ 35 ശതമാനം കേസുകളും സ്ത്രീകളിലാണ് ഉണ്ടായത്.
ഈ മരണങ്ങള്‍ പ്രായമായ പുരുഷന്മാരിലേതു പോലെ ഹൃദയം പെട്ടെന്ന് നിലച്ചത് മൂലമായിരുന്നില്ല. മറിച്ച് ഹൃദയതാളം അസാധാരണമാകുന്ന സഡന്‍ എരിത് മിക് ഡെത്ത് സിന്‍ഡ്രോം (എസ്.എ.ഡി.എസ്) ആയിരുന്നു 53 ശതമാനത്തിലും മരണ കാരണം. ഹൃദയത്തില്‍ നിന്ന് ശരീരത്തിന്‍റെ പല ഭാഗങ്ങളിലേക്ക് രക്തമെത്തിക്കുന്ന വലിയ രക്തധമനി പൊട്ടിയായിരുന്നു 12 ശതമാനം മരണങ്ങള്‍ സംഭവിച്ചത്. ഹൃദയ പേശികള്‍ക്ക് സംഭവിക്കുന്ന കാര്‍ഡിയോ മയോപതിയും അപൂര്‍വ ജനിതക പ്രശ്നമായ ചാനലോപതിയുമാണ് മറ്റ് കേസുകളില്‍ മരണത്തിലേക്ക് നയിച്ചത്.
ലൈംഗിക ബന്ധത്തിനിടെ ഉണ്ടാകുന്ന മരണങ്ങളില്‍ പലതും ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടതാണ്. വ്യായാമവും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ അടങ്ങുന്ന സജീവ ജീവിതശൈലി ഇത്തരം സംഭവങ്ങളെ ഒരു പരിധി വരെ തടഞ്ഞു നിര്‍ത്തും. ഹൃദ്രോഗ പ്രശ്നങ്ങള്‍ കണ്ടെത്തുന്നവര്‍ ലൈംഗിക ബന്ധവുമായി ബന്ധപ്പെട്ട റിസ്കുകളെ കുറിച്ച് കാര്‍ഡിയോളജിസ്റ്റിന്‍റെ ഉപദേശനിര്‍ദ്ദേശങ്ങളും തേടേണ്ടതാണ്