arrested

വിഴിഞ്ഞം: വിഴിഞ്ഞം തിയേറ്റർ ജംഗ്ഷനിലെ കടയുടമയെ ബൈക്കിലെത്തി മർദ്ദിച്ച പ്രതി പിടിയിൽ. വിഴിഞ്ഞം ഹാർബർ റോഡിൽ ജിസ്തി മൻസിലിൽ മുഹമ്മദ് ഷാഫിയെയാണ് (27) കോവളം പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രിയാണ് എ.എം.കെ സൂപ്പർ മാർക്കറ്റ് നടത്തുന്ന ഇബൻ മഷ്റൂദിന്റെ (58) ഷർട്ടിന്റെ പോക്കറ്റ് വലിച്ച് കീറി 2000 രൂപ തട്ടിയെടുത്തത്. തടയാനെത്തിയ മകൻ ഷാഹുൽ ഹമീദിനും (19) മർദ്ദനമേറ്റു. കടയടയ്ക്കുന്ന സമയത്ത് പണം എണ്ണി തിട്ടപ്പെടുത്തുന്നതിനിടെ രണ്ടുപേർ ബൈക്കിലെത്തി സംസാരിച്ചശേഷം പോക്കറ്റിലുണ്ടായിരുന്ന പണം തട്ടിയെടുക്കുകയായിരുന്നു. പിടിവലിക്കിടെ തറയിൽ വീണ 500 രൂപ തിരികെ കിട്ടി.