
കൊല്ലം: മദ്യപിച്ചെത്തി വൃദ്ധയായ മാതാവിനെ മാരകമായി ആക്രമിച്ച മകനെ ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചാത്തന്നൂർ കോയിപ്പാട് രാജീവ് ഗാന്ധി കോളനിയിൽ ജയസിംഗനെയാണ് (52) അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ജയസിംഗന്റെ അമ്മ 73 കാരിയായ ലളിതയും ഭർത്താവ് കമലാസനനും നടത്തുന്ന കടയിൽ നിന്ന് ഇയാൾ പലഹാരം എടുത്തത് വിലക്കിയതിന്റെ വിരോധത്തിലായിരുന്നു ആക്രമണം.
കമലാസനന്റെ കഴുത്തിൽ കുത്തിപ്പിടിച്ചത് തടയാൻ ശ്രമിച്ച ലളിതയെ ജയസിംഗൻ കത്തിക്ക് വെട്ടാൻ ശ്രമിച്ചു. തടയുന്നതിനിടെ ഇടത് കൈക്ക് മുറിവേറ്റു. ചാത്തന്നൂർ എ.സി.പി ഗോപകുമാറിന്റെ നിർദ്ദേശാനുസരണം ചാത്തന്നൂർ ഇൻസ്പെക്ടർ ജസ്റ്റിൻ ജോൺ, എസ്.ഐമാരായ ആശാ.ബി. രേഖ, രാജേഷ്, എസ്.സി.പി.ഒ സെയ്ഫ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.