
ലക്‌നൗ: ഉത്തർപ്രദേശിൽ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. പടിഞ്ഞാറൻ യുപിയിലെ 58 മണ്ഡലങ്ങളാണ് ഇന്ന് പോളിംഗ്ബൂത്തിലേക്ക് പോകുന്നത്. ബി ജെ പിയും എസ് പിയും കടുത്ത പോരാട്ടം നടത്തുന്ന മണ്ഡലങ്ങൾ കൂടിയാണിവ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്.
#UttarPradeshElections2022 | Voters at a polling booth to exercise their franchise in Sardhana Assembly constituency of Meerut pic.twitter.com/kes4ZPW1YJ
— ANI UP/Uttarakhand (@ANINewsUP) February 10, 2022
പടിഞ്ഞാറൻ യു പിയിലെ പല മണ്ഡലങ്ങളിലും എസ്പി - ആർ എൽ ഡി സഖ്യം ഭരണകക്ഷിയായ ബി ജെ പിക്ക് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. 2017 ലെ തിരഞ്ഞെടുപ്പിൽ പടിഞ്ഞാറൻ യുപിയിൽ ബി ജെ പിയ്ക്കായിരുന്നു മുൻതൂക്കം.
സീറ്റുകൾ കുറയുമെങ്കിലും ഇവിടെ വിജയം ബിജെപിയായിരിക്കുമെന്നാണ് അഭിപ്രായ സർവ്വേ പ്രവചിക്കുന്നത്. സംസ്ഥാനത്തെ സദ്ഭരണത്തിനായി ജനങ്ങൾ ബി ജെ പിക്ക് വോട്ട് ചെയ്യുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ആഗ്ര റൂറലിലെ ബി ജെ പി സ്ഥാനാർത്ഥി ബേബി റാണി മൗര്യ പറഞ്ഞു.
#UttarPradeshElections2022 | I am confident that the citizens will vote in favour of Bharatiya Janata Party for good governance in the State, says BJP candidate from Agra Rural, Baby Rani Maurya
— ANI UP/Uttarakhand (@ANINewsUP) February 10, 2022
Polling is being held in 58 Assembly constituencies today; 623 candidates in fray pic.twitter.com/mdHfCoF2iU
അതേസമയം ഉത്തർപ്രദേശിലെ ഒറ്റയ്ക്കുള്ള മത്സരം കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ജനം ഒപ്പം നിൽക്കുമെന്നാണ് പ്രതീക്ഷയെന്നും, പുരോഗതിയാണ് പാർട്ടി ലക്ഷ്യമിടുന്നതെന്നും അവർ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.