mammootty

താരങ്ങളുടെ ചിത്രം വരയ്ക്കുകയും, പച്ചകുത്തുകയുമൊക്കെ ചെയ്യുന്ന ഒരുപാട് ആരാധകരുണ്ട്. ചിലരുടെ ആരാധന നമ്മളെ അമ്പരപ്പിക്കാറുണ്ട്. അത്തരത്തിൽ നടൻ മമ്മൂട്ടിക്ക് ഒരു കൊച്ചു ആരാധകൻ നൽകിയ സർപ്രൈസാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.


റൂബിക്‌സ് ക്യൂബിൽ മമ്മൂട്ടിയുടെ ചിത്രമൊരുക്കിയിരിക്കുകയാണ് കൃഷ്ണ നീൽ അനിൽ എന്ന കൊച്ചുമിടുക്കൻ. നാനൂറ്റി അമ്പതിലേറെ റൂബിക്‌സ് ക്യൂബുകൾ ഉപയോഗിച്ചാണ് കുട്ടി മെഗാസ്റ്റാറിന്റെ ചിത്രം ഒരുക്കിയത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടി തന്നെയാണ് കൃഷ്ണയുടെ വീഡിയോ പങ്കുവച്ചത്.

മമ്മൂട്ടി കുട്ടിയ്ക്ക് നന്ദി പറയുകയും ചെയ്തു.വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. പതിനാറായിരത്തിലധികം ലൈക്കുകളും, അഞ്ഞൂറോളം ഷെയറുകളുമാണ് ഇതിനോടകം ഈ ഫേസ്ബുക്ക് പോസ്റ്റിന് ലഭിച്ചത്. മെഗാസ്റ്റാറിന്റെ ആരാധകരൊക്കെ കുട്ടിയെ അഭിനന്ദിക്കുകയാണ്.