
ആലിയ ഭട്ടിന്റെ പുതിയ ചിത്രമായ 'ഗംഗുബായി കത്തിയവാടി' ഫെബ്രുവരി 25 നാണ് റിലീസ് ചെയ്യുന്നത്. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കുന്ന ആലിയയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
വെളുത്ത സാരിയിലാണ് താരം പ്രത്യക്ഷപ്പെട്ടത്. അഞ്ജുൽ ഭണ്ഡാരിയാണ് ചിക്കങ്കരി(chikankari) സാരി ഡിസൈൻ ചെയ്തത്. സാരിക്ക് ഇണങ്ങുന്ന മേക്കപ്പാണ് താരത്തെ കൂടുതൽ സുന്ദരിയാക്കിയത്. ഒരു മോതിരവും കമ്മലുകളും മാത്രമാണ് നടി അണിഞ്ഞത്. മുടി പിങ്ക് റോസാപ്പൂക്കൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.
'പദ്മാവതി'നു ശേഷം എത്തുന്ന സഞ്ജയ് ലീല ബൻസാലി ചിത്രമാണ് 'ഗംഗുഭായി കത്തിയവാഡി'. ഹുസൈൻ സെയ്ദിയുടെ 'മാഫിയ ക്വീൻസ് ഓഫ് മുംബൈ' എന്ന പുസ്തകത്തിലെ ഗംഗുഭായ് കൊത്തേവാലി എന്ന സ്ത്രീയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ളതാണ് ചിത്രം. കാമാത്തിപുര പശ്ചാത്തലമാക്കുന്ന ചിത്രം ആലിയയുടെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.