
മഹേഷ് ബാബുവിനെ നായകനാക്കി ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൂജ ഹെഗ്ഡേ നായിക ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. 2005 ൽ അതഡു എന്ന ചിത്രത്തിലാണ് മഹേഷ് ബാബുവും ത്രിവിക്രമും ആദ്യമായി ഒന്നിക്കുന്നത്. സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു അതഡു. ഖലേജ എന്ന ആക്ഷൻ കോമഡി ചിത്രത്തിലും ത്രിവിക്രമിന്റെ സംവിധാനത്തിൽ മഹേഷ് ബാബു നായകനായി അഭിനയിച്ചിട്ടുണ്ട്.ഹാരിക ആൻഡ് ഹസിനെ ക്രിയേഷൻസിന്റെ ബാനറിൽ എസ്. രാധാകൃഷ്ണയാണ് മഹേഷ് ബാബു പൂജ ഹെഗ്ഡേ ചിത്രം നിർമ്മിക്കുന്നത്.