sashi-tharoor

ന്യൂഡൽഹി: ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യോഗി ആദിത്യനാഥ് നടത്തിയ വിവാദ പരാമർശത്തിനെതിരെ ശശി തരൂർ എംപി. യു പി കേരളമായാൽ മികച്ച വിദ്യാഭ്യാസമുണ്ടാകുമെന്നും കാശ്മീരായാൽ പ്രകൃതി ഭംഗിയും ബംഗാളായാൽ മികച്ച സംസ്‌കാരവുമുണ്ടാകുമെന്നാണ് അദ്ദേഹം മറുപടി നൽകിയത്.

ട്വിറ്റർ അക്കൗണ്ടിലൂടെയായിരുന്നു ശശി തരൂരിന്റെ പ്രതികരണം.ഉത്തർപ്രദേശിലെ 58 നിയമസഭാ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പിന് മുന്നോടിയായി യോഗി നടത്തിയ പ്രസ്‌താവനയാണ് വിവാദമായത്.

വോട്ടർമാർക്ക് തെറ്റുപറ്റിയാൽ യു പി കാശ്‌മീരോ കേരളമോ ബംഗാളോ ആയി മാറുമെന്നും ഭയരഹിതമായ ജീവിതം ഉറപ്പുവരുത്താൻ ബിജെപിക്ക് വോട്ട് ചെയ്യൂ എന്നുമാണ് രാവിലെ യോഗി പറഞ്ഞത്.

UP will turn into Kashmir, Bengal or Kerala if BJP doesn't come to power, @myogiadityanath tells voters.

UP should be so lucky!! Kashmir's beauty, Bengal's culture & Kerala's education would do wonders for the place.

UP's wonderful: pity about its Govt.https://t.co/bn6ItSczm6

— Shashi Tharoor (@ShashiTharoor) February 10, 2022

ഉത്തർപ്രദേശ് ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിന് പിന്നാലെ കേരളത്തെ അധിക്ഷേപിച്ചതിന്റെ പേരിൽ നിരവധി പേർ യോഗിക്കെതിരെ വിമർശനവുമായി എത്തിയിട്ടുണ്ട്.