തിരുവനന്തപുരം:ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം സ്ഥിതിചെയുന്ന ദക്ഷിണ കൈലാസം മഹേശ്വരം ശ്രീ ശിവപാർവ്വതി ക്ഷേത്രത്തിലെ മഹാശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് 11 ദിവസം നീണ്ടുനിൽക്കുന്ന 16ാമത് മഹാരുദ്ര യജ്ഞത്തിന് വേണ്ടി യജ്ഞശാലയ്‌ക്കുളള കാൽനാട്ടുകർമ്മം കൊവിഡ് മാനദണ്ഡം പാലിച്ച് നടന്നു. ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. നെയ്യാറ്റിൻകര തഹസിൽദാർ ശോഭ സതീഷ്,ചെങ്കൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജി.പ്രീതിനാഥ്,പാറശാല സി.ഐ ടി.സതികുമാർ, ക്ഷേത്ര ഉപദേശക സമിതി അംഗങ്ങളായ വൈ.വിജയൻ,വി.കെ. ഹരികുമാർ,ഓലത്താന്നി അനിൽ, ജനാർദ്ദനകുറുപ്പ്,മാച്ചിയോട് മോഹനൻ എന്നിവർ പങ്കെടുത്തു.