
പ്രായം കൂടുന്തോറും സൗന്ദര്യം കൂടുന്ന നടിയാണ് ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ. മിഡിയും ടോപ്പുമണിഞ്ഞ് നെറ്റിയിൽ മുടിയിട്ടുകൊണ്ടുള്ള താരത്തിന്റെ ചിത്രങ്ങൾ ഇതിനുമുൻപ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വ്യത്യസ്ത ലുക്കിലെത്തി നിരവധി തവണ ലേഡി സൂപ്പർസ്റ്റാർ നമ്മളെ അമ്പരപ്പിച്ചിട്ടുണ്ട്.
ഇപ്പോഴിതാ താരത്തിന്റെ പുതിയ ഹെയർസ്റ്റൈൽ ആണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. മേക്കപ്പ് ആർട്ടിസ്റ്റുകളായ സജിത്ത് ആൻഡ് സുജിത്ത് ആണ് നടിയുടെ പുതിയ ഹെയർസ്റ്റൈലിന് പിന്നിൽ. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇവർ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
എങ്ങനെയാണ് ഇത്ര സുന്ദരിയായി ഇരിക്കുന്നതെന്നാണ് നടിയോട് ആരാധകർ ചോദിക്കുന്നത്. 'ആയിഷ' എന്ന സിനിമയിലാണ് മഞ്ജു ഇപ്പോൾ അഭിനയിക്കുന്നത്. താരത്തിന്റെ ജാക്ക് ആൻഡ് ജിൽ, വെള്ളരിക്കാപ്പട്ടണം എന്നീ സിനിമകളും അണിയറയിൽ ഒരുങ്ങുകയാണ്.