vava-suresh

തനിക്കെതിരെ കുപ്രചരണങ്ങൾ നടത്തുന്നതിന് നേതൃത്വം നൽകുന്നത് കേരളപൊലീസിലെ ഒരു ഉദ്യോഗസ്ഥനാണെന്ന് വാവ സുരേഷ്. ആശ്രിത നിയമനത്തിലൂടെ ജോലി നേടിയ ആളാണ് തനിക്കെതിരെ പ്രവർത്തിക്കുന്നതെന്നും, ഇയാൾക്കെതിരെ മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്നും വാവ സുരേഷ് അഭ്യർത്ഥിച്ചു.

'ഒരു വ്യക്തിയെ മാത്രം തകർക്കാൻ വേണ്ടിയുള്ള നിയമം വനംവകുപ്പിനുണ്ടോയെന്ന് അറിയില്ല. കോട്ടയം ജില്ലയിൽ അച്ഛൻ മരിച്ച് ജോലി കിട്ടിയ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് എനിക്ക് നേരെ കമന്റുകൾ ഇടുന്നത്. വനംവകുപ്പിൽ നിന്ന് പരിശീലനം കിട്ടിയ ആളാണയാൾ. ഇതിനെ കുറിച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രി അന്വേഷണം നടത്താൻ ഉത്തരവിടണമെന്നാണ് എന്റെ അപേക്ഷ'.