karimeen

ഭക്ഷണ പ്രേമികളുടെ പ്രിയ വിഭവമാണ് കരിമീൻ. പല രുചിയിൽ വറുത്തും പൊള്ളിച്ചും കറിയായുമെല്ലാം കഴിക്കുന്നവരുണ്ട്. കരിമീൻ എന്ന് കേൾക്കുമ്പോൾ തന്നെ നാവിൽ വെള്ളമൂറുന്നുണ്ടാകും അല്ലേ. അവർക്ക് വേണ്ടിയാണ് ഈ സ്പെഷ്യൽ വിഭവം പരിചയപ്പെടുത്തുന്നത്.

തനി നാടൻ രുചിയിൽ കരിമീനിനെ എല്ലാ ചേരുവകളും ചേർത്ത് അടുപ്പിൽ വച്ച് വാഴയിൽ പൊള്ളിച്ചെടുക്കയാണ്. എരിയും പുളിയും അല്‌പം മധുരവും ചേർന്ന് സംഗതി എന്തായാലും ഭക്ഷണപ്രേമികളുടെ നാവിൽ രുചിയുടെ മേളം തീർക്കുമെന്ന് കാര്യത്തിൽ തർക്കമില്ല.

സാൾട്ട് ആൻഡ് പെപ്പർ ഫുഡ് ചാനലിലൂടെയാണ് ഈ അടിപൊളി വിഭവം പരിചയപ്പെടുത്തുന്നത്. നാടൻ കാഴ്ചകളും പച്ചപ്പും ചേർന്ന് അതിമനോഹരമായ ഒരു ദൃശ്യവിസ്മയമാണ് അണിയറപ്രവർത്തകർ ഭക്ഷണപ്രേമികൾക്കായി ഒരുക്കിയിരിക്കുന്നത്. വീഡിയോ കാണാം.