khali

ന്യൂഡൽഹി: റെസ്‌ലിംഗ് താരവും ഡബ്ളു‌ഡബ്ളു‌ഇ മുൻ ചാമ്പ്യനുമായ ഗ്രേറ്റ് ഖാലി ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്, ബിജെപി ജനറൽ സെക്രട്ടറി അരുൺ സിംഗ് എന്നിവർ ചേർന്ന് ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് അദ്ദേഹത്തിന് പാർട്ടി അംഗത്വം നൽകി.

ഹിമാചൽ പ്രദേശ് സ്വദേശിയായ ദലീപ് സിംഗ് റാണയാണ് ലോകമാകെ ഗ്രേറ്റ് ഖാലി എന്ന പേരിൽ പ്രശസ്‌തനായത്. 2000ൽ പ്രൊഫഷണൽ റെസ്‌ലിംഗ് രംഗത്ത് എത്തുന്നതിന് മുൻപ് പഞ്ചാബ് പൊലീസിൽ ഉദ്യോഗസ്ഥനായിരുന്നു ഖാലി.

പാർട്ടിയുടെ പ്രത്യയശാസ്‌ത്രത്തിലും ഇന്ത്യയുടെ വികസനത്തിനായുള‌ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനത്തിലും ആകൃഷ്‌ടനായാണ് താൻ ബിജെപിയിൽ ചേർന്നതെന്ന് ഖാലി വ്യക്തമാക്കി. ലോകപ്രശസ്‌തനായ റെസ്‌ലിംഗ് താരം ബിജെപിയിൽ ചേർന്നതിലൂടെ രാജ്യത്തിനാകെ അഭിമാന നിമിഷമാണിതെന്ന് ബിജെപി ജനറൽ സെക്രട്ടറി അരുൺ സിംഗ് പറഞ്ഞു. ബിജെപിയെ തന്റെ രൂപം പോലെ ബലമുള‌ളതാക്കാൻ ഖാലിക്ക് കഴിയട്ടെയെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ആശംസിച്ചു.

Dalip Singh Rana, better known as 'The Great Khali', joins BJP at party headquarters in New Delhi. #JoinBJP https://t.co/YIb6hVGg4q

— BJP (@BJP4India) February 10, 2022

ടൊവിനോ ചിത്രമായ മിന്നൽ മുരളിയുടെ പ്രമോഷൻ വീഡിയോയിലും ഖാലി അഭിനയിച്ചിട്ടുണ്ട്.