vikram

വിക്രവും മകൻ ധ്രുവും ഒന്നിച്ച ചിത്രം. മഹാന്റെ റിലീസിനായി ആരാധകരെ പിടിച്ചിരുത്തിയ പ്രധാന ഘടകം ഇത് തന്നെയായിരുന്നു. ചിത്രം കണ്ടിറങ്ങുമ്പോൾ നായകന്റെ സിനിമ എന്നതിലുപരി കാർത്തിക് സുബരാജിന്റെ സിനിമ എന്ന തരത്തിലേക്ക് ചിത്രം മാറുന്നുണ്ട്. ജഗമേ തന്തിരം കണ്ടവർക്ക് മുന്നിലേക്കാണ് ഇത്തവണ കാർത്തിക് കൂടുതൽ മികവ് പുലർത്തുന്ന മഹാൻ സമ്മാനിച്ചിരിക്കുന്നത്.

വിക്രമും മകനും തകർത്തുവെന്ന് തന്നെ പറയാം. ഇരുവരും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ കാമറ എടുത്തു പറയണം. പ്രത്യേകിച്ചും സ്റ്റണ്ട് സീനുകളിൽ. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിറുത്തുന്ന തരത്തിലുള്ള സീനുകളാണ് ഒരുക്കിയിരിക്കുന്നത്.

ഡാർക്ക് മൂഡിലുള്ള ഗ്യാംഗ്സ്റ്റർ സിനിമയാണ്. റോക്കി ആയെത്തുന്ന സനൽ അതി ഗംഭീര പെർഫോമൻസാണ് പ്രകടിപ്പിച്ചത്. തീയേറ്ററിൽ കാണേണ്ടിയിരുന്ന സിനിമയായിരുന്നുവെന്നാണ് ചിത്രം കണ്ടിറങ്ങിയപ്പോൾ തോന്നിയത്.