
കണ്ണൂർ: പയ്യാമ്പലം ബീച്ചിന് സമീപം വാടകയ്‌ക്കെടുത്ത വീട്ടിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടത്താൻ സൗകര്യം ചെയ്‌തുകൊടുത്ത രണ്ടുപേർ അറസ്‌റ്റിൽ. തോട്ടട സ്വദേശി പ്രശാന്ത് കുമാർ(48) ഇയാളുടെ സഹായിയായ ബംഗാൾ സ്വദേശി ദേവനാഥ് ബോസ്(29) എന്നിവരാണ് കണ്ണൂർ ടൗൺ പൊലീസിന്റെ പിടിയിലായത്.
പയ്യാമ്പലത്തെ 'ലവ്‌ഷോർ' എന്ന് പേരുളള വീടിന്റെ എട്ട് മുറികളിൽ അഞ്ചിലും പൊലീസ് എത്തുമ്പോൾ ഇടപാടുകാർ ഉണ്ടായിരുന്നു. ടൗൺ ഇൻസ്‌പെക്‌ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ വനിതാ പൊലീസ് അടക്കം എത്തി ഇവരെയെല്ലാം കസ്‌റ്റഡിയിലെടുത്തു. ഇവർ പ്രായപൂർത്തിയായവരും പരസ്‌പര സമ്മതത്തോടെയും എത്തിയതെന്ന് വ്യക്തമായതോടെ ഇവരെ വിട്ടയച്ചു.
പിടിയിലായ ഇരുവരിൽ നിന്നും പണം കണ്ടെത്തിയിട്ടുണ്ട്. മൂന്ന് കോളേജ് വിദ്യാർത്ഥിനികളും ഒരു ഫിസിയോ തെറാപ്പിസ്‌റ്റുമാണ് സ്ത്രീകളായി ഉണ്ടായിരുന്നത്. പാനൂർ, മയ്യിൽ, തളിപ്പറമ്പ്, കൂത്തുപറമ്പ് സ്വദേശിനികളാണ് ഇവർ. ബംഗളൂരുവിൽ മകളോടൊപ്പം താമസിക്കുന്ന വയോധികയുടെ ഉടമസ്ഥതയിലുളളതാണ് വീട്. ഒന്നരവർഷം മുൻപ് വാടകയ്‌ക്കെടുത്തെന്ന് പ്രശാന്ത് കുമാർ അറിയിച്ചെങ്കിലും ഇത് തെളിയിക്കുന്ന രേഖകളൊന്നും കിട്ടിയില്ല.