
ഭോപ്പാൽ: മദ്ധ്യപ്രദേശിൽ നിന്ന് യു.പി സ്വദേശിയ്ക്ക് ഖനനത്തിലൂടെ ലഭിച്ചത് പത്ത് ലക്ഷം രൂപ വിലവരുന്ന 4.57 കാരറ്റ് ഡയമണ്ട്. ലോകപ്രശസ്തമായ പന്ന ഖനികളിലെ ഒരു ആഴം കുറഞ്ഞ ഖനിയിൽ നിന്നാണ് ഡയമണ്ട് ലഭിച്ചത്.ഭർഖ മേഖലയിൽ നിന്നാണ് തനിയ്ക്ക് ഡയമണ്ട് ലഭിച്ചതെന്ന് രത്ന പ്രതാപ് പറയുന്നു. പാട്ടത്തിനായിരുന്നു സിംഗ് ഖനനം നടത്തിയിരുന്നത്. 24ന് ലേലം നടക്കും. 11.5 ശതമാനം റോയൽറ്റി എടുത്തശേഷം ബാക്കി തുക സിംഗിന് നൽകുമന്ന് ഡയമണ്ട് ഇൻസ്പെക്ടർ അനുപം സിംഗ് പറഞ്ഞു.