
അകാലത്തിൽ വിട പറഞ്ഞ മലയാളത്തിന്റെ പ്രിയ കവി ഒ.എൻ. വി കുറുപ്പിന്റെ ആറാം ചരമവാർഷികത്തിന്റെ ഭാഗമായി ചെറുമകളും ഗായികയുമായ അപർണ രാജീവ് മുത്തച്ഛൻ എന്ന കവിത അവതരിപ്പിക്കുന്നത് ഇന്ന് റിലീസ് ചെയ്യും. അപർണ രാജീവ് ഒ.എൻ. വി എന്ന യുട്യൂബ് ചാനലിലൂടെയാണ് റിലീസ്. ഒ.എൻ. വിയുടെ മുത്തച്ഛൻ എന്ന കവിത ചൊല്ലുന്നതിന്റെ ദൃശ്യാവിഷ്കാരമാണ് സ്മരണാഞ്ജലിയായി സമർപ്പിക്കുന്നത്. ഒ.എൻ.വിയുടെ മകനും അപർണയുടെ പിതാവും സംഗീതജ്ഞനുമായ രാജീവ് ഒ.എൻ.വി യാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.ഫെബ്രുവരി 13നാണ് ഒ.എൻ.വിയുടെ ചരമവാർഷികം.