anthony-fauci-

വാഷിംഗ്ടൺ : ഒമിക്രോൺ വകഭേദത്തെ ഫലപ്രദമായി നേരിടുന്നതിന് യു.എസിൽ കൊവിഡ് വാക്സിന്റെ നാലാം ഡോസ് വേണ്ടി വന്നേക്കുമെന്ന് യു.എസിലെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവ് ആന്റണി ഫൗചി. എന്നാൽ, ഈ ബൂസ്റ്റർ ഡോസ് ആളുകളുടെ പ്രായവും അവരുടെ ആരോഗ്യസ്ഥിതിയേയും അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്ന് ഫൗചി വ്യക്തമാക്കി. മൂന്നാം ഡോസിന് പുറമേ മറ്റൊരു ബൂസ്റ്റർ ഡോസിനെ പറ്റി ആലോചിക്കേണ്ടിയിരിക്കുന്നതായി യു.എസിലെ ഒമിക്രോൺ കണക്കുകൾ മുൻനിറുത്തിയാണ് ഫൗചി വ്യക്തമാക്കിയത്.