china

ന്യൂഡൽഹി:ചൈനയിൽ നിന്ന് ഓൺലൈനായി പഠിക്കുന്ന എംബിബിഎസ് കോഴ്‌സിന് ഇന്ത്യയിൽ അംഗീകാരമില്ലെന്ന് കേന്ദ്രസർക്കാർ. ദേശീയ മെഡിക്കൽ കമ്മീഷനാണ് ഇത്തരത്തിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

പ്രവേശനത്തിന് അപേക്ഷിക്കും മുൻപ് കൃത്യമായി അന്വേഷിക്കണമെന്ന് മെഡിക്കൽ കമ്മീഷൻ അറിയിച്ചു. കൊവിഡിനെ തുടർന്ന് ചൈനയിൽ യാത്ര നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണെന്നും ഇന്ത്യയിൽ നിന്നും പോയ പല വിദ്യാർത്ഥികൾക്കും മടങ്ങി വരാൻ കഴിയാതെ വന്നുവെന്നും മുന്നറിയിപ്പിൽ പറയുന്നു.