nehru-trophy-boat-race

ആലപ്പുഴ: 2011ൽ നടന്ന നെഹ്റു ട്രോഫി ജലോത്സവത്തിൽ കാരിച്ചാൽ ചുണ്ടനെ വിജയിയായി പ്രഖ്യാപിച്ചു. മത്സരം പൂ‌ർത്തിയായപ്പോൾ ദേവാസ് ചുണ്ടനെയായിരുന്നു വിജയിയായി പ്രഖ്യാപിച്ചിരുന്നത്. ഫൈനലിൽ ദേവാസ് ചുണ്ടനിലെ തുഴക്കാർ നിബന്ധനകൾ തെറ്റിച്ചിരുന്നെന്ന് കാട്ടി കാരിച്ചാൽ ചുണ്ടൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ജില്ലാ കളക്ടർ ഉൾപ്പെട്ട സമിതിയെ പ്രശ്നത്തിൽ അന്തിമ തീരുമാനം എടുക്കുന്നതിന് വേണ്ടി കോടതി നിയോഗിച്ചു. ഈ സമിതിയാണ് ഇപ്പോൾ ദേവാസ് ചുണ്ടനെ അയോഗ്യരാക്കി കാരിച്ചാലിനെ വിജയികളായി പ്രഖ്യാപിച്ചത്.

നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നടപടിയിലൂടെ വിജയിയെ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി കൊവിഡിനെ തുടർന്ന് നെഹ്റു ട്രോഫി ജലോത്സവം നടന്നിരുന്നില്ല.