പൊലീസ് കഥയുടെ രചന ഉദയകൃഷ്ണ

ആറാട്ടിനുശേഷം ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി നായകൻ. ഒരു പൊലീസ് കഥയാണ് മമ്മൂട്ടി- ബി. ഉണ്ണിക്കൃഷ്ണൻ ചിത്രത്തിന്റേത്. ഉദയകൃഷ്ണയാണ് രചന നിർവഹിക്കുന്നത്. ആറാട്ടിന്റെ രചന നിർവഹിച്ചതും ഉദയകൃഷ്ണയാണ്. പൂർണമായും മാസ് ചിത്രമായാണ് മമ്മൂട്ടി - ബി. ഉണ്ണിക്കൃഷ്ണൻ ചിത്രം ഒരുങ്ങുന്നത്. തമാശ ഏറെ ഇല്ലാത്തതും ഗൗരവമുള്ള പ്രമേയവുമാണ് ചിത്രത്തിന്റേത്. നാലുമാസത്തിനകം ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്. കൂടുതൽ വിവരങ്ങൾ വൈകാതെ വെളിപ്പെടുത്തുമെന്ന് ബി.ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. പന്ത്രണ്ടു വർഷത്തിനുശേഷം മമ്മൂട്ടിയും ബി. ഉണ്ണിക്കൃഷ്ണനും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. 2010ൽ പുറത്തിറങ്ങിയ പ്രമാണിയിലൂടെയാണ് മമ്മൂട്ടിയും ബി. ഉണ്ണിക്കൃഷ്ണനും ആദ്യമായി ഒന്നിക്കന്നത്.വിശ്വനാഥ പണിക്കർ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. സ് നേഹയായിരുന്നു ചിത്രത്തിലെ നായിക. ഫഹദ് ഫാസിൽ,നസ്റിയ, സിദ്ധിഖ്, ലക്ഷമി, ജനാർദ്ദനൻ, തമിഴ് നടൻ പ്രഭു, സുരാജ് വെഞ്ഞാറമൂട് , സലിംകുമാർ എന്നിവരായിരുന്നു മറ്റു താരങ്ങൾ.അതേസമയം മോഹൻലാൽ ബി. ഉണ്ണിക്കൃഷ്ണൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ആറാട്ട് 18ന് തിയേറ്ററിൽ എത്തും. നെയ്യാറ്രിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.തമിഴ് നടി ശ്രദ്ധ ശ്രീനാഥാണ് നായിക. മോഹൻലാൽ എന്ന നടനിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാ ചേരുവകളും ചേർന്ന മാസ് എന്റർടെയ്നയനറാണ് ആറാട്ട്. അതിനാൽ പ്രേക്ഷകർ വാനോളം പ്രതീക്ഷയിലും.