libya

ട്രിപോളി : വടക്കേ ആഫ്രിക്കൻ രാജ്യമായ ലിബിയയിൽ പ്രധാനമന്ത്രി അബ്‌ദുൾ ഹമീദ് അൽ - ദബൈബയ്ക്കെതിരെ വധശ്രമം നടന്നതായി റിപ്പോർട്ട്. വീട്ടിലേക്ക് മടങ്ങുന്നതിനിടെ അദ്ദേഹത്തിന്റെ കാറിന് നേരെ അജ്ഞാതർ വെടിയുതിർത്തെന്നാണ് വാർത്താ ഏജൻസിയുടെ റിപ്പോർട്ട്.

ഇന്നലെ പുലർച്ചെ നടന്ന സംഭവത്തിൽ പ്രധാനമന്ത്രിയും കാർ ഡ്രൈവറും പരിക്കേൽക്കാതെ രക്ഷപ്പെട്ടതായി അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. രാജ്യത്ത് കടുത്ത രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കുന്നതിനിടെയാണ് വധശ്രമ വാർത്ത പുറത്തുവരുന്നത്. കഴിഞ്ഞ മാർച്ചിലാണ് ദബൈബ ഇടക്കാല സർക്കാരിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്.