sreesanth

കൊച്ചി: ശ്രീശാന്ത് വീണ്ടും അഭിനയരംഗത്തേക്ക് കടക്കുന്നു. വിജയ് സേതുപതി നായകനായെത്തുന്ന കാതുവാക്കിലെ രണ്ട് കാതൽ എന്ന ചിത്രത്തിലാണ് ശ്രീശാന്ത് പുതുതായി അഭിനയിക്കുന്നത്. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻ താരയും സാമന്തയുമാണ് നായികമാ‌ർ.

മുഹമ്മദ് മോബി എന്നാണ് ചിത്രത്തിലെ ശ്രീശാന്തിന്റെ കഥാപാത്രത്തിന്റെ പേര്. റൗഡി പിക്ചേഴ്സിന്റെ ബാനറിൽ നയൻ താരയും വിഘ്നേഷ് ശിവനും ചേ‌ർന്നാണ് ചിത്രം നി‌മിക്കുന്നത്. നേരത്തെ വിജയ് സേതുപതിയുടെയും നയൻ താരയുടെയും സാമന്തയുടെയും ക്യാരക്ടർ പോസ്റ്ററുകളും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നു. റാംബോ എന്നാണ് വിജയ് സേതുപതിയുടെ കഥാപാത്രത്തിന്റെ പേര്. നയന്‍താര 'കണ്‍മണി'യായും സാമന്ത 'ഖദീജ'യായും എത്തുന്നു. ഇത് ആദ്യമായാണ് നയന്‍താരയും സാമന്തയും ഒരുമിച്ച് അഭിനയിക്കുന്നത്.

A true champion on the cricket field and surely going to rule the Silverscreen too ❤️

Introducing Sreesanth as Mohammed Mobi 😎

Happy Birthday Wishes @sreesanth36 sir ❤️#sreesanth #happybirthdaysreesanth #kaathuvaakularendukaadhal #rowdypictures pic.twitter.com/bedcm5rWF1

— Rowdy Pictures (@Rowdy_Pictures) February 7, 2022