
തിരുവനന്തപുരം : സിൽവർ ലൈൻ പദ്ധതിക്കെതിരായ നിലപാടിൽ അയവുവരുത്തി സി.പി.ഐ. ബ്രാഞ്ച് സമ്മേളനങ്ങളിലെ രാഷ്ട്രീയ റിപ്പോര്‍ട്ടിംഗിനുള്ള കുറിപ്പിലാണ് സി.പി.ഐ നിലപാട് വ്യക്തമാക്കിയത്. . സില്‍വര്‍ ലൈന്‍ പദ്ധതിയെ പാര്‍ട്ടി പിന്തുണയ്ക്കുന്നു.വികസനത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. സില്‍വര്‍ലൈനിനെതിരെ പ്രക്ഷോഭം ഉയര്‍ത്തുന്നത് യു.ഡി.എഫും ബി.ജെ.പിയുമാണെന്നും കുറിപ്പിൽ പറയുന്നു.
ഇടതു മുന്നണിയെ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും.എല്‍.ഡി.എഫില്‍ രാഷ്ട്രീയ വ്യതിയാനമുണ്ടായാല്‍ തിരുത്തുമെന്നും സി.പി.ഐ വ്യക്തമാക്കി. എല്‍.ഡി.എഫ് രാഷ്ട്രീയ സമീപനത്തില്‍ നിന്ന് മാറിപ്പോയപ്പോള്‍ മുന്‍കാലങ്ങളിലും സി.പി.ഐ തിരുത്തിയിട്ടുണ്ട്. ഇതുവരെ എടുത്ത തിരുത്തല്‍ നടപടികള്‍ എണ്ണിപ്പറയുന്നില്ല. മുന്നണിയിലെ പ്രധാന കക്ഷിയായ സി.പി.ഐയ്ക്ക് അതിന്റെ വ്യക്തിത്വം നിലനിർത്തുന്നതിനു വേണ്ടി കൂടുതൽ ശക്തിപ്പെടേണ്ടതുണ്ടെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. അതേസമയം . ലോകായുക്തയുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഒന്നും കുറിപ്പിലില്ല. .