pvl

ഹൈദരാബാദ്: പ്രൈം വോളിബാൾ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെ പരാജയപ്പെടുത്തി അഹമദാബാദ് ഡിഫൻഡേഴ്‌സ് തുടർച്ചയായ രണ്ടാം മത്സരത്തിലും വിജയിച്ചു. 15-13, 15-10, 15-12, 15-8, 9-15 എന്ന സ്‌കോറിനാണ് ഡിഫൻഡേഴ്‌സ് ബ്ളാക് ഹോക്സിനെ പരാജയപ്പെടുത്തിയത്. അഹമദാബാദ് ഡിഫൻഡേഴ്സിന്റെ ക്യാപ്ടൻ മുത്തുസാമിയെ പ്ലെയർ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുത്തു.

നാളെ നടക്കുന്ന മത്സരത്തിൽ ബംഗളൂരു ടോർപ്പിഡോസ് ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സുമായി ഏറ്റുമുട്ടും. നാളെ തന്നെ നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ ചെന്നൈ ബ്ലിറ്റ്‌സും കൊൽക്കത്ത തണ്ടർബോൾട്ടും ഏറ്റുമുട്ടും. ആദ്യ മത്സരം വൈകിട്ട് ഏഴ് മണിക്കും രണ്ടാം മത്സരം രാത്രി ഒൻപത് മണിക്കും നടക്കും.