
അണ്ണാത്തെയ്ക്ക് ശേഷം സൂപ്പർസ്റ്റാർ രജനികാന്ത് നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു.രജനികാന്തിന്റെ 169-ാമത് ചിത്രമാണിത്. നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം നൽകുന്നത്. . മാസ് വീഡിയോ പങ്കുവച്ചാണ് പുതിയ ചിത്രം രജനികാന്ത് പ്രഖ്യാപിച്ചത്. വീഡിയോയിൽ രജനികാന്തിനൊപ്പം നെൽസണും അനിരുദ്ധും പ്രത്യക്ഷപ്പെടുന്നുണ്ട്. ഡോക്ടർ ആണ് നെൽസൺ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ അവസാന ചിത്രം. റിലീസിനൊരുങ്ങുന്ന വിജയ് ചിത്രം ബീസ്റ്റും സംവിധാനം ചെയ്‌തിരിക്കുന്നത് നെൽസണാണ്.
താരത്തിന്റെ കരിയറിലെ 169ാം ചിത്രമാണ് ഇത്. സൺ പിക്ച്ചേഴ്സാണ് ചിത്രം നിർമിക്കുന്നത്. ഈ വർഷം അവസാനത്തോടെയാകും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക