kk

അബദ്ധത്തിൽ ഫോണിലുള്ള വീഡിയോയും ഫോട്ടോയുമെല്ലാം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടുന്നത് പലർക്കും പറ്റുന്ന അബദ്ധമാണ്. സെലിബ്രിറ്റികൾ ആണെങ്കിൽ അവ വ്യാപകമായി പ്രചരിക്കപ്പെടുകയും ചെയ്യും.. അശ്ലീല വീഡിയോ ആണെങ്കിലോ ,​ പിന്നെ പറയുകയും വേണ്ട. ഇത്തവണ ഇങ്ങനെ അബദ്ധം പിണഞ്ഞത് ഒരു ഗായകനാണ്. ഫോണിൽ സൂക്ഷിച്ചിരുന്ന സെക്സ് വീഡിയോ ആണ് ഇൻസ്റ്റഗ്രാം റീൽസിൽ പോസ്റ്റ് ചെയ്യപ്പെട്ടത്

ഓറൽ സെക്സിലേർപ്പെടുന്ന വീഡിയോ ആണ് അപ്‌ലോഡ് ആയത്. വീഡിയോ ക്ലിപ്പിൽ ഗായകന്റെ മുഖം ദൃശ്യമല്ലെങ്കിലും ഗായകന്റെ ശബ്ദം കേൾക്കാമായിരുന്നു. ഇതുവഴിയാണ് വീഡിയോ ആരുടേതാണെന്ന് ആരാധകർ തിരിച്ചറിഞ്ഞത്. റാപ്പർ നെല്ലിയുടെ വീഡിയോ ആണ് ഷെയർ ചെയ്യപ്പെട്ടത്. ഒരു മിനിട്ട് ദൈർഘ്യമുള്ള വീഡിയോ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് നെല്ലിയുടെ അക്കൗണ്ടിൽ നിന്ന് ഡിലിറ്റ് ചെയ്തെങ്കിലും അതിനകം 3.3 ദശലക്ഷം ഫോളോവേഴ്സ് വരുന്ന അക്കൗണ്ടിൽ നിന്ന് സ്‌ക്രീൻ റെക്കോർഡിംഗുകൾ ഓൺലൈനിൽ റീപോസ്റ്റ് ആയിരുന്നു

ഇതിന് പിന്നാലെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി വ്യക്തമാക്കി നെല്ലിയുടെ വക്‌താക്കൾ രംഗത്ത് വന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നും സാമ്പത്തിക വിവരങ്ങൾ, വ്യക്തിഗത പ്രമാണങ്ങൾ, പാസ്‌വേഡുകൾ എന്നിവയുൾപ്പെടെയുള്ള കൂടുതൽ സ്വകാര്യ ഉള്ളടക്കം ഇന്റർനെറ്റിൽ എത്തുമെന്ന ആശങ്കയുണ്ടെന്നും അവർ പറഞ്ഞു