hareesh-peradi

സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളിൽ തന്റെ അഭിപ്രായങ്ങൾ തുറന്നുപറയുന്ന ചുരുക്കം താരങ്ങളിലൊരാളാണ് നടൻ ഹരീഷ് പേരടി. സിനിമാ മേഖലയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും നടൻ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്താറുണ്ട്. മലയാളത്തിൽ അവസരങ്ങൾ കുറവാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് അദ്ദേഹമിപ്പോൾ.

ധനുഷിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഫേസ്ബുക്കിലൂടെയാണ് താരം രംഗത്തെത്തിയത്. മലയാളത്തിൽ അവസരങ്ങൾ കുറവായതുകൊണ്ട് തമിഴിലെ ദേശീയ അവാർഡുകളൊക്കെ വാങ്ങിയ ആർട്ടിസ്റ്റുകളുടെ അച്ഛനും ഏട്ടനും വില്ലനും ഒക്കെയായി പൊങ്കൽ കഴിച്ച് ജീവിക്കുകയാണെന്നാണ് ഹരീഷ് പേരടി കുറിപ്പിൽ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

മലയാളത്തിൽ അവസരങ്ങൾ കുറവായതുകൊണ്ട് തമിഴിലെ ഒന്ന് രണ്ട് തവണ ദേശീയ അവാർഡുകളൊക്കെ വാങ്ങിയ ഇത്തരം ആർട്ടിസ്റ്റുകളുടെ അച്ഛനും ഏട്ടനും വില്ലനും ഒക്കെയായി കഞ്ഞി,അല്ല പൊങ്കൽ കഴിച്ച് ജീവിക്കുകയാണ്..എല്ലാ മലയാളികളും അനുഗ്രഹിക്കണം...മലയാളികളുടെ അനുഗ്രഹമില്ലെങ്കിൽ എനിക്ക് ഉറക്കം കിട്ടുകയില്ല ...അതുകൊണ്ടാ...