bipolar

ചിലപ്പോൾ സന്തോഷം, ചിലപ്പോൾ ദുഃഖം, ചിലപ്പോൾ ദേഷ്യം, ചിലപ്പോൾ നിർവികാരത തുടങ്ങി പലതരം മാനസികാവസ്ഥയിലൂടെയാണ് മനുഷ്യർ കടന്നുപോകുന്നത്. എന്നാൽ അമിതമായി സന്തോഷിച്ചിരിക്കുമ്പോൾ പൊടുന്നനെ ദേഷ്യപ്പെടുക അല്ലെങ്കിൽ സങ്കടപ്പെടുക, അതുവരെയുണ്ടായിരുന്ന സന്തോഷവും ആവേശവുമൊക്കെ പെട്ടെന്ന് ഇല്ലാതാകുക എന്നീ ലക്ഷണങ്ങളുണ്ടെങ്കിൽ ശ്രദ്ധിക്കുക, ഇത് ബൈപോളാർ രോഗത്തിന്റെ ലക്ഷണങ്ങളാകാം. ബൈപോളാർ ഡിസോർഡർ വിഷാദരോഗമല്ല. എന്നാൽ ഇത്തരം മാനസിക വ്യതിയാനങ്ങൾ സംഭവിക്കുന്നുണ്ടെങ്കിൽ വൈകാതെ തന്നെ വിദഗ്ദ്ധ ചികിത്സ തേടണം.

തലച്ചോറിലെ ചില ജനിതക ഘടകങ്ങളിലെ വ്യത്യാസം മൂലമാണ് ഇത് പ്രധാനമായും സംഭവിക്കുന്നതെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ശാരീരിക അസ്വാസ്ഥ്യങ്ങൾ, ഉറക്കവുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ അല്ലെങ്കിൽ ജീവിതത്തെ അമിതമായി ബാധിയ്ക്കുന്ന മറ്റ് പ്രശ്നങ്ങൾ എന്നിവയും കാരണമാകും.

മരുന്നുകളോടൊപ്പം സൈക്കോതെറാപ്പിയും ഉൾപ്പെടുന്നതാണ് ചികിത്സ. രോഗാവസ്ഥ ഏറെനാൾ നീണ്ടു നിൽക്കുന്നുണ്ടെങ്കിൽ ദീർഘകാലം മരുന്നുകൾ കഴിക്കണം.