vineeth-sreenivasan

''യാത്രകളിൽ അഗ്രഗണ്യനായ പ്രണവ് മോഹൻലാൽ ജീവിതത്തിൽ ഒരിക്കലും മൂന്നാറിലോ അതിരപ്പിള്ളിയിലോ പോയിട്ടില്ല. ഇഷ്ടം തോന്നിയവരോടെല്ലാം പ്രണയം തുറന്നു പറഞ്ഞിട്ടുണ്ട്... കൂടെ അഭിനയിച്ചവരിൽ പ്രണയം തോന്നിയത് വിദ്യയോട്.... ഹൃദയത്തിന്റെ ലൊക്കേഷനിൽ ഏറെ നേരം എന്നെയും പ്രണവിനെയും അവഗണിച്ച വിനീത് ശ്രീനിവാസൻ പിന്നീട് ഒരു നിമിഷം കൊണ്ട് ഞങ്ങളെ വിസ്മയിപ്പിച്ചു...സിനിമയിൽ നിന്ന് നല്ല അനുഭവങ്ങൾ മാത്രമല്ല ധാരാളം ദുരനുഭവങ്ങളും ഉണ്ടായിട്ടുണ്ട്....." 'ഹൃദയം ' എന്ന സിനിമയിലെ ആന്റണി താടിക്കാരൻ എന്ന കഥാപാത്രമായി പ്രേക്ഷക ശ്രദ്ധ നേടിയ അശ്വത് ലാൽ കൗമുദി മൂവീസിൽ കിടിലം ഫിറോസുമായി സിനിമാ സ്വപ്‌നങ്ങൾ പങ്കു വയ്ക്കുന്നു....