astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

അശ്വതി: സർക്കാർ ജോലിക്കാർക്ക് സ്ഥലംമാറ്റവും സ്ഥാനലബ്‌ദിയുമുണ്ടാകും. ഗൃഹനിർമ്മാണം പൂർത്തീകരിക്കാൻ ശ്രമിക്കും. കുടുംബത്തിൽ ഐശ്വര്യവും ഉയർച്ചയുമുണ്ടാകും. പഠനത്തിനായി വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് കാര്യപ്രാപ്‌തിയുണ്ടാകും. വ്യാപാരവ്യവസായ രംഗങ്ങളിൽ ആസൂത്രിതമായി മാറ്റങ്ങൾ വരുത്തും.

ഭരണി: വാക്‌ സാമർത്ഥ്യത്താലും സത്യസന്ധതയാലും ജനപ്രീതിയും പ്രശംസയുമുണ്ടാകും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക അഭിവൃദ്ധിയും സൽകീർത്തിയും, പല മേഖലകളിൽ നിന്നായി വരുമാനം വരാനിടയുണ്ട്.

കാർത്തിക: സഹോദരങ്ങൾ തമ്മിൽ ഐക്യതയും സഹകരണവുമുണ്ടാകും. പ്രതീക്ഷിക്കാത്ത രംഗങ്ങളിൽ പ്രശസ്‌തിയുണ്ടാകും. ക്ഷേത്രദർശനം, തീർത്ഥാടനം എന്നിവ നടത്തും, ആത്മാർത്ഥതയുള്ള സുഹൃത്തുക്കൾ വന്നുചേരും.

രോഹിണി: സത്യസന്ധമായും നേർവഴിയോടെയും പ്രവർത്തിക്കും. ആത്മാർത്ഥതയുള്ള ജോലിക്കാരെ ലഭിക്കും. കോടതി കാര്യങ്ങൾ സന്ധിയിലോ വിജയത്തിലോ കലാശിക്കും. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം.

മകയിരം: ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ സാധിക്കും. സഹോദരസ്ഥാനീയരിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. താൽക്കാലിക ജോലി സ്ഥിരപ്പെടും. സന്താനങ്ങളാൽ മാനസിക സന്തോഷം ലഭിക്കും, പിതാവിനോടും ഗുരുക്കന്മാരോടും ബഹുമാനവും സ്‌നേഹവും പ്രകടിപ്പിക്കും.

തിരുവാതിര: ഉന്നത ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലർത്തും. കർമ്മ മേഖലയിൽ അംഗീകാരവും പുരസ്‌കാരവും ലഭിക്കും. വിവാഹം അന്വേഷിക്കുന്നവരെ തേടി അനുകൂലമായ ആലോചനകളെത്തും. മാതാപിതാക്കളുടെ ആരോഗ്യനില മെച്ചപ്പെടും.

പുണർതം: സഹോദരങ്ങളാൽ പലവിധ വിഷമതകളുമുണ്ടാകും, ഏർപ്പെടുന്ന കാര്യങ്ങളിൽ സത്യസന്ധത കുറയും. രാഷ്ട്രീയമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കടുത്ത പ്രതിസന്ധി നേരിടേണ്ടി വരും. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക.

പൂയം: സഹപ്രവർത്തകരോട് കർക്കശമായി ഇടപെടും. ആരോപണങ്ങൾക്ക് വിധേയരാകും, സ്വാർത്ഥ താത്പര്യങ്ങൾക്ക് മുൻതൂക്കം നൽകും. അധികച്ചെലവും ബാദ്ധ്യതകളും വന്നു ചേരും. ശത്രുക്കൾ വർദ്ധിക്കുന്നത് പ്രശ്‌നങ്ങൾക്കിടയാക്കും.

ആയില്യം: ശത്രുക്കളിൽ നിന്നും ഉപദ്രവം വർദ്ധിക്കും, ആരോഗ്യപരമായ കാര്യങ്ങളിൽ ശ്രദ്ധ ആവശ്യമാണ്. സാമ്പത്തിക പിരിമുറുക്കം അനുഭവപ്പെടും, മുൻകോപം മൂലം ബന്ധുക്കൾ അകലും. റിയൽ എസ്‌റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നഷ്‌ടങ്ങൾക്ക് സാദ്ധ്യതയുണ്ട്.

മകം: അവിചാരിത തടസങ്ങൾ പലതും അനുഭവപ്പെടുന്നതാണ്. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഭൂമിസംബന്ധമായ ക്രയവിക്രയത്തിന് ശ്രമിക്കുന്നുവർക്ക് തടസം നേരിടും. സുഹൃത്തുക്കളിൽ നിന്നും സഹോദരങ്ങളിൽ നിന്നും സഹായങ്ങൾ ലഭിക്കും.

പൂരം: കുടുംബജീവിതത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുക്കുകയും സ്വസ്ഥത ഇല്ലാതാവുകയും ചെയ്യാം. വാഹന സംബന്ധമായ ചെലവുകൾ വർദ്ധിക്കും. നൂതനഗൃഹം വാങ്ങുകയും ആഗ്രഹമനുസരിച്ച് മോടിപിടിപ്പിക്കുകയും ചെയ്യാൻ ആഗ്രഹിക്കും.

ഉത്രം: അപവാദങ്ങളും ആരോപണങ്ങളും കേൾക്കേണ്ടി വരും. നിലവിലുള്ള കടബാദ്ധ്യതകൾ വർദ്ധിക്കാതിരിക്കുവാൻ ശ്രദ്ധിക്കണം, വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ പരാജയങ്ങളുണ്ടാകും.

അത്തം: കുടുംബാംഗങ്ങളുടെ തൃപ്‌തിക്കനുസരിച്ച് തൊഴിൽ ക്രമീകരിക്കേണ്ടിവരും. മേലുദ്യോഗസ്ഥരുടെ അഭിനന്ദനവും അംഗീകാരവും ലഭിക്കും. സുഹൃത്തുക്കൾക്കായി ധാരാളം പണം ചെലവഴിക്കും. ബിസിനസുകാർക്ക് മികച്ച ലാഭം പ്രതീക്ഷിക്കാം.

ചിത്തിര: പുതിയ സൗഹൃദബന്ധങ്ങൾ ഗുണകരമാകും. ധനാഭിവൃദ്ധിയുടെയും പ്രശസ്‌തിയുടെയും അവസരം. വാക്‌‌സാമർത്ഥ്യത്താലും മാധുര്യമുള്ള സംസാരത്താലും അന്യരെ വശീകരിക്കും. കൂടുതൽ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങൾ അനുഭവപ്പെടും.


ചോതി: ദാമ്പത്യബന്ധത്തിൽ യോജിച്ച തീരുമാനങ്ങളെടുക്കുന്നത് കുടുംബത്തിൽ ഐശ്വര്യമുണ്ടാക്കും. പെൺമക്കൾക്ക് അഭിവൃദ്ധിയുണ്ടാകും. രാഷ്ട്രീയ പ്രവർത്തകർക്ക് ജനപ്രീതിയും പ്രശംസയും ലഭ്യമാകും.

വിശാഖം: വാഹനം,​ സ്വർണാഭരണങ്ങൾ എന്നിവ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഉചിതമായ സമയമാണ്, ബന്ധുക്കളുമായി നിലവിലുണ്ടായിരുന്ന അഭിപ്രായ വ്യത്യാസം മാറും. പ്രതീക്ഷിച്ചതിനേക്കാളും നേട്ടമുണ്ടാകും. കർമ്മസംബന്ധമായി ഉയർച്ചയും ബഹുമാനവും പ്രശസ്‌തിയും ഉണ്ടാകും.

അനിഴം: ഹോട്ടൽ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് മികച്ച ലാഭം. ജീവിതത്തിൽ പല രീതിയിലും ഉയർച്ചയുണ്ടാകും. ബുദ്ധിപരമായി പ്രവൃത്തിച്ച് പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യും. സന്താനങ്ങൾക്കും സുഹൃത്തുക്കൾക്കും പലവിധ നന്മകളുണ്ടാവും.

കേട്ട: ആഗ്രഹിക്കുന്ന കാര്യങ്ങൾ പലതിലും അവസാന നിമിഷം തടസങ്ങളുണ്ടാകും. സുഹൃത്തുക്കൾക്കായും അയൽവാസികൾക്കുമായി ത്യാഗമനസ്‌കതയോടുകൂടി പ്രവർത്തിക്കും. സാമ്പത്തിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നഷ്‌ടം സംഭവിക്കും.

മൂലം: കാര്യങ്ങൾ ബുദ്ധിപരമായി നീക്കിയില്ലെങ്കിൽ കുഴപ്പങ്ങളിൽ ചെന്ന് ചാടും. അകാരണമായി കലഹിക്കാനുള്ള വാസനയുണ്ടാകും. മാനസിക ക്ലേശങ്ങളും കുടുംബജനങ്ങളിൽ നിന്ന് ദുഃഖവും അനുഭവമാകും. ബന്ധുക്കളുമായും സഹോദരങ്ങളുമായും സ്വരചേർച്ച കുറവ് ഉണ്ടാകും.

പൂരാടം: വിലപിടിപ്പുള്ള ആഭരണങ്ങളോ യന്ത്ര സാമഗ്രഹികളോ കളവു പോകുകയോ നഷ്‌ടപ്പെടുകയോ ചെയ്യും. ധനകാര്യ സ്ഥാപനങ്ങൾ നടത്തുന്നവർക്ക് കേസുകളും നികുതി വകുപ്പുകളിൽ നിന്ന് ഉപദ്രവവും ഉണ്ടാകും. മാനസികവും ശാരീരികവുമായ വിഷമതകൾ ഉണ്ടാകും.

ഉത്രാടം: ഏറ്റെടുക്കുന്ന കാര്യങ്ങൾ പൂർത്തിയാക്കാൻ കഠിനമായി പരിശ്രമിക്കേണ്ടി വരും. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങളിൽ ഏർപ്പെടുന്നവർക്ക് ധന നഷ്ടത്തിനു സാദ്ധ്യത. സംസാരം മുഖേന ശത്രുക്കൾ കൂടും. കള്ളകേസുകളിൽ പെടാൻ സാദ്ധ്യതയുണ്ട്.

തിരുവോണം: അനാവശ്യ ചിന്തകൾ മനസിനെ അസ്വസ്ഥമാക്കി കൊണ്ടിരിക്കും. അശ്രദ്ധയും ആലോചനക്കുറവും നിമിത്തം പലവിധ പ്രശ്നങ്ങളുണ്ടാകും. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർ ധാരാളം മത്സരങ്ങൾ നേരിടേണ്ടിവരും. അപകട സാദ്ധ്യതയുള്ളതിനാൽ വൈദ്യുതി മേഖലയിൽ പ്രവർത്തിക്കുന്നവർ ശ്രദ്ധിക്കുക.

അവിട്ടം: വ്യാപാര വ്യവസായത്തിലുള്ളവർക്ക് നികുതി വകുപ്പിൽ നിന്ന് ഉപദ്രവങ്ങളുണ്ടാകും. ശത്രുക്കൾ വർദ്ധിക്കുന്നത് പ്രശ്നങ്ങൾ ഉണ്ടാക്കും. സ്വന്തമായി തൊഴിൽ സംരംഭങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് തടസം നേരിടും, കുടുംബത്തിൽ നിന്നും മാറി താമസിക്കാനുള്ള അവസരം വരും.

ചതയം: സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമായി ധാരാളം പണം ചെലവഴിക്കേണ്ടി വരും. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. കാര്യ നിർവഹണത്തിനു സുഹൃത്തുക്കളുടെ സഹായം തേടേണ്ടതാണ്. വിദേശത്ത് ജോലിക്കായി പോകാൻ ആഗ്രഹിക്കുന്നവർക്ക് തടസങ്ങൾ ഉണ്ടാകും.

പൂരുരുട്ടാതി: മുൻകാലങ്ങളിൽ നടത്തിയിരുന്ന നിക്ഷേപങ്ങളിൽ നിന്നും നേട്ടം ലഭിക്കും. ജീവിത പങ്കാളിയിൽ നിന്നും ഉറച്ച പിന്തുണ ലഭിക്കും. സർക്കാരിൽ ആനുകൂല്യങ്ങൾ ലഭിക്കും, വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. വാക്ചാതുര്യവും സാമർത്ഥ്യവും ഉണ്ടാകും. സകലവിധത്തിലുമുള്ള ഭാഗ്യങ്ങളും ലഭിക്കും.

ഉത്തൃട്ടാതി: മാതാപിതാക്കളുടെ നിർദ്ദേശമനുസരിച്ച് പ്രവർത്തിക്കുന്നവർക്ക് വിജയം നേടാൻ സാധിക്കുന്നതാണ്, ബിസിനസ് ആരംഭിക്കുന്നവർ ഓഫീസ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമിടും. ശാസ്ത്ര സാങ്കേതിക രംഗങ്ങളിലുള്ളവർക്ക് നേട്ടങ്ങളുണ്ടാക്കാൻ കഴിയും. സന്താനങ്ങൾക്ക് ഉദ്യോഗം ലഭിക്കാനും വിവാഹം നടക്കാനും അനുയോജ്യമായ സമയം.

രേവതി: പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും. കരാർ ജോലികൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നവർക്ക് മികച്ച ലാഭം പ്രതീക്ഷിക്കാം. വാക് ചാതുര്യവും വശ്യതയാർന്ന പ്രവർത്തിയാലും അന്യരെ ആകർഷിക്കും. മുടങ്ങിക്കിടന്ന കാര്യങ്ങൾ വീണ്ടും ആരംഭിക്കും. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും, പല മേഖലകളിലൂടെയും വരുമാനം ലഭിക്കും.