
ചിത്രസംയോജകനും സംവിധായകനുമായ ഡോൺമാക്‌സ് ഒരിടവേളക്കു ശേഷം സംവിധാനം ചെയ്യുന്ന 'അറ്റ് കൊച്ചിയിൽ ആരംഭിച്ചു. അകാലത്തിൽ വിടപറഞ്ഞ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ മകൻ ആകാശ് സെൻ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം എന്ന പ്രത്യേകതയുണ്ട് . പൃഥ്വിരാജിന്റെ ഫേസ് ബുക്ക് പേജിലൂടെയായിരുന്നു ടൈറ്റിൽ ലോഞ്ച്.തിരുനെട്ടൂർ മഹാദേവ ക്ഷേത്രത്തിലായിരുന്നു ചിത്രത്തിന്റെ പൂജ. ഇന്റർനെറ്റിലെ ഡാർക് വെബിന്റെ പശ്ചാത്തലത്തിൽആദ്യമായി മലയാളത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഷാജു ശ്രീധറും സുപ്രധാന വേഷത്തിൽ എത്തുന്നു. ശരൺജിത്ത്, സിബിൻ പെരുമ്പള്ളി, റേച്ചൽ ഡേവിഡ്, നയന എത്‌സ, സഞ്‌ജന ദാസ്, സുജിത് രാജ്, ആരാധ്യ ലക്ഷ്‌മൺ എന്നിവരാണ് മറ്റു താരങ്ങൾ.കൊച്ചുറാണി പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമ്മാണം.ഫെബ്രുവരി 25ന് എറണാകുളം, ആലുവ, ചോറ്റാനിക്കര എന്നിവിടങ്ങളിലായി ചിത്രീകരണം ആരംഭിക്കും. രവിചന്ദ്രനാണ് ഛായാഗ്രഹണം. എഡിറ്റർ: ഷമീർ മുഹമ്മദ്. പ്രോജക്ട് ഡിസൈനർ: ബാദുഷ, പ്രൊഡക്‌ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ. പൂജാ ചടങ്ങിൽ സച്ചിയുടെ ഭാര്യ സിജി സച്ചി, കണ്ണൻ താമരക്കുളം, രഞ്ജിത് കമലശങ്കർ, എസ്.ജെ. സൂര്യ, സലിൽ വി.എസ് ,അസോസിയേറ്റ് ഡയറക്ടർ ജയൻ നമ്പ്യാർ എന്നിവർ സന്നിഹിതരായിരുന്നു.പി.ആർ. ഒ പി. ശിവപ്രസാദ്.