ww

ശ്രീനാഥ് ഭാസി, ആൻ ശീതൾ, ഗ്രേസ് ആന്റണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന പടച്ചോനേ ഇങ്ങള് കാത്തോളീ കോഴിക്കോട് ആരംഭിച്ചു. മമ്മൂട്ടിയുടെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ടൈറ്റിൽ ലോഞ്ച് ചെയ്തത്. അലൻസിയർ, ശ്രുതിലക്ഷ്‌മി, രസ്‌ന പവിത്രൻ, മാമുക്കോയ, ഹരീഷ് കണാരൻ, വിജിലേഷ്, നിർമൽ പാലാഴി, ദിനേശ് പ്രഭാകർ എന്നിവരാണ് മറ്റു താരങ്ങൾ. വെള്ളം, അപ്പൻ എന്നീ ചിത്രങ്ങൾക്കു ശേഷം ടൈനി ഹാൻഡ്‌സ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ജോസ്‌കുട്ടി മഠത്തിൽ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് പ്രദീപ്‌കുമാർ കാവുംതറ രചന നിർവഹിക്കുന്നു. ഛായാഗ്രഹണം വിഷ്‌ണു പ്രസാദ്. ഷാൻ റഹ്‌മാനാണ് സംഗീത സംവിധാനം. പ്രൊഡക്‌ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ.മാത്യു, തോമസ്, നസ്ളൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സുധി മാഡിസൺ കഥയെഴുതി സംവിധാനം ചെയ്യുന്ന നെയ്‌മർ എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും വൈക്കം മഹാദേവ ക്ഷേത്ര അങ്കണത്തിൽ നടന്നു. ഓപ്പറേഷൻജാവയുടെ വൻവിജയത്തിനുശേഷം വി. സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പദ്‌മ ഉദയ് നിർമ്മിക്കുന്ന ചിത്രത്തിൽ പ്രമുഖ താരങ്ങൾ അണിനിരക്കുന്നു. ഓപ്പറേഷൻ ജാവയുടെ കോ ഡയറക്ടറായിരുന്നു സുധി മാഡിസൺ. ആദർശ് സുകുമാരൻ, പോൾസൺ സ്‌കറിയ എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും. എഡിറ്റർ: നൗഫൽ അബ്ദുള്ള, പ്രൊഡക്‌ഷൻ കൺട്രോളർ: പി.കെ. ജിനു, ചിത്രീകരണം ഏപ്രിലിൽ ആരംഭിക്കും.