
ബെൻസിന്റെ വാഹനനിരയിലെ ഏറ്റവും ആഡംബര എസ്.യു.വികളിലൊന്ന് സ്വന്തമാക്കി മലയാളത്തിന്റെ പ്രിയ നടൻ സുരാജ് വെഞ്ഞാറമൂട്. മെഴ്സിഡീസ് ബെൻസിന്റെ ഏറ്റവും വലിയ എസ്.യു.വികളിലൊന്നായ ജി.എൽ.എസ് 400 ഡി. ആണ് താരം സ്വന്തമാക്കിയത്. പുതിയ വാഹനത്തിന്റെ താക്കോൽ കുടുംബസമേതം എത്തിയാണ് സുരാജ് കൈപ്പറ്റിയത്. പ്രത്യേക ചടങ്ങ് സംഘടിപ്പിച്ച്, വലിയ ആഘോഷമായാണ് ഡീലർഷിപ്പ് അധികൃതർ വാഹനം സുരാജിന് കൈമാറിയത്. കെ.എൽ 07 സി.എക്സ് 9099 എന്ന നമ്പറും പുതിയ വാഹനത്തിന് ലഭിച്ചു . ബെൻസിന്റെ സെഡായ എസ് ക്ലാസ് നിലവിൽ സുരാജിന്റെ ഗാരിജിലുണ്ട്.