
ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി ഷാബു ഉസ്‌മാൻ കോന്നി കഥ എഴുതി സംവിധാനം ചെയ്യുന്ന ലൂയിസ് മാർച്ചിൽ ആരംഭിക്കും. വ്യത്യസ്ത ഗെറ്റപ്പിൽ ശ്രീനിവാസൻ എത്തുന്ന ചിത്രത്തിൽ സായ്‌കുമാർ, ജോയ് മാത്യു, മനോജ് കെ. ജയൻ, ഡോ. റോണി, അജിത് കുത്താട്ടുകുളം, സന്തോഷ് കീഴാറ്റൂർ, രോഹിത് , അൽസാബിത്, ആദിനാട് ശശി, ലെന, സ്‌മിനു സിജോ, നിയ വർഗീസ്, മീനാക്ഷി, ആസ്‌റ്റിൻ എന്നിവരാണ് മറ്റു താരങ്ങൾ. കോട്ടുപള്ളിൽ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ റ്റിറ്റി എബ്രഹാം കോട്ടുപള്ളിൽ നിർമ്മിക്കുന്ന ചിത്രത്തിന് മനു ഗോപാൽ തിരക്കഥയും സംഭാഷണവും ഒരുക്കുന്നു. ഛായാഗ്രഹണം ആനന്ദ് കൃഷ്ണ, ഗാനരചന മനു മഞ്ജിത്, ഷാബു ഉസ്‌മാൻ. പ്രൊഡക്‌ഷൻ കൺട്രോളർ ഹസ്‌മീർ അരോമ. പി.ആർ.ഒ എം.എം. കമ്മത്ത്.വാഗമൺ, കോന്നി, പത്തനംതിട്ട എന്നിവിടങ്ങളാണ് ലൊക്കേഷൻ.