
പട 10 ന്
മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപർവ്വം മാർച്ച് 3ന് തിയേറ്ററിൽ എത്തും.
ഫർഹാൻ ഫാസിൽ, ഷൈൻ ടോം ചാക്കോ, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തൻ, അബു സലിം, പദ്മരാജ് രതീഷ്, ഷെബിൻ ബെൻസൺ, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാർ, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാർവ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരക്കുന്നത്. അമൽ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അമൽ നീരദ് തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്നാണ് തിരക്കഥ. ചിത്രത്തിന്റെ ടീസർ ഇന്നലെ പുറത്തിറങ്ങി.
കുഞ്ചാക്കോ ബോബൻ, വിനായകൻ, ജോജു ജോർജ് , ദിലീഷ് പോത്തൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കമൽ കെ.എം സംവിധാനം ചെയ്യുന്ന പട 10ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. പ്രകാശ് രാജ്, സലിം കുമാർ, ജഗദീഷ്, ടി.ജി.രവി, അർജുൻ രാധാകൃഷ്ണൻ, ഉണ്ണിമായ പ്രസാദ്, സാവിത്രി ശ്രീധരൻ, കനി കുസൃതി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. ഇ ഫോർ എന്റർടെയ്ൻമെന്റ്, എ.വി.എ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ മുകേഷ് ആർ. മേത്ത, സി.വി സാരഥി, എ.വി അനൂപ് എന്നിവർ ചേർന്നാണ് നിർമ്മാണം. സമീർ താഹിറാണ് ഛായാഗ്രഹകൻ. വിഷ്ണു വിജയൻ സംഗീതം ഒരുക്കുന്നു.