v

ജുറാസിക് വേൾഡ് സീരിസിലെ അവസാന ചിത്രമായ ജുറാസിക് വേൾഡ് ഡൊമിനിയൻ ജൂൺ 10ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ക്രിസ്‌‌പാറ്റ്, ബ്രൈസ് ഡല്ലാസ്, ലോറ ഡേൺ, സാം നീൽ, ജെഫ് ഗോൾഡ് ബ്ളം, ഓമർ സൈ, ബി.ഡി. വോങ് തുടങ്ങിയവർ തന്നെയാണ് മൂന്നാം ഭാഗത്തിലും അണിനിരക്കുന്നത്. ജുറാസിക് വേൾഡ് ഒരുക്കിയ കോളിൻ ട്രെവറോ ആണ് ഡൊമിനിയൻ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി.