
ചോക്ലേറ്റ് ഇഷ്‌ടമല്ലാത്തവരായി ആരുണ്ട്. പ്രായവ്യത്യാസമില്ലാതെ എല്ലാവരും കഴിക്കാനിഷ്‌ടപ്പെടുന്ന വിഭവം ഏതെന്ന് ചോദിച്ചാൽ രണ്ടാമതൊന്ന് ആലോചിക്കാതെ ചോക്ലേറ്റ് എന്ന് പറയാം.
ആ ചോക്ലേറ്റ് രുചിയിൽ നൂഡിൽസുണ്ടാക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പാലിൽ ചോക്ലേറ്റ് അലിയിപ്പിച്ച് ചേർത്താണ് ന്യൂഡിൽസ് സ്ട്രിംഗ്സ് തയ്യാറാക്കുന്നത്. ഇത് ഒരു പ്ലാസ്റ്റിക് ട്യൂബിൽ കടത്തി അത് തിളക്കുന്ന വെള്ളത്തിൽ ഇടുന്നു.
പുറത്തെടുക്കുമ്പോൾ ഡാർക്ക് ബ്രൗൺ നിറത്തിൽ നൂഡിൽസ് റെഡി. കാഴ്‌ചയിൽ മാത്രമല്ല രുചിയിലും കേമനാണെന്നാണ് ഇതുണ്ടാക്കിയ മിഷാലി ലിഗെയർ എന്ന യുവാവ് പറയുന്നത്.