hh

വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഘ്‌നേശ് ശിവൻ സംവിധാനം ചെയ്യുന്ന കാത്തുവാക്കിലെ രണ്ടുകാതൽ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ടൈറ്റാനിക് സിനിമയിലെ രംഗം പുനരാവിഷ്കരിച്ചാണ് പുതിയ പോസ്റ്റർ. റാംബോ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ചിത്രത്തിൽ എത്തുന്നത്. നയൻതാരയും സാമന്തയും കൺമണി, ഖദീജ എന്നീ കഥാപാത്രങ്ങളായും. ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തിലൂടെ ക്രിക്കറ്റ് താരം ശ്രീശാന്ത് ആദ്യമായി തമിഴ് സിനിമയിൽ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുണ്ട്.

സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാർ എസ്. എസും റൗഡി പിക്‌ചേഴ്‌സിന്റെ ബാനറിൽ നയൻതാരയും വിഘ്‌നേശ് ശിവനും ചേർന്നാണ് നിർമ്മാണം.