gold

തിരുവനന്തപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്റെ നിര്യാണത്തിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) അനുശോചിച്ചു. കേരളത്തിലെ വ്യാപാര മേഖലയ്ക്ക് ദീർഘകാലം നേതൃത്വം നൽകിയ അദ്ദേഹത്തിന്റെ സേവനങ്ങൾ അവിസ്മരണീയമാണെന്ന് എ.കെ.ജി.എസ്.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ അഡ്വ.എസ്. അബ്ദുൽനാസർ എന്നിവർ പറഞ്ഞു.