
വാഷിംഗ്ടൺ : ആഗോള കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനായി പൂർണമായി വൈദ്യുത വാഹനങ്ങളിലേക്ക് മാറാനൊരുങ്ങി അമേരിക്ക സൈന്യം. 2050 ഓടെ കാർബൺ ബഹിർഗമനം പൂർണമായി ഇല്ലാതാക്കുക എന്നതും ഉപകരണങ്ങൾ ഏറെ നാൾ ഉപയോഗപ്പെടുത്തുക എന്നതുമാണ് ലക്ഷ്യം.  അമേരിക്കയുടെ ലക്ഷ്യം. എല്ലാ ഉപകരണങ്ങളിലും ഊർജ്ജക്ഷമത ഉറപ്പു വരുത്തും. മെച്ചപ്പെട്ട ഊർജ്ജ സംവിധാനങ്ങൾക്ക് വേണ്ടി മൈക്രോ ഗ്രിഡ് സിസ്റ്റമായിരിക്കും ഉപയോഗപ്പെടുത്തുക.
കാലാവസ്ഥാ പ്രതിബദ്ധതയുടെ ഭാഗമായി ഇന്ധനങ്ങളുടെയും മറ്റും ഉപയോഗവും സൈന്യം കുറച്ചു. പ്രതിവർഷം അഞ്ച് കോടിയോളം ലിറ്റർ (13 ദശലക്ഷം ഗാലൻ) ആയിട്ടാണ് ഇന്ധന ഉപഭോഗം കുറച്ചത്. വൈദ്യുത വാഹനങ്ങളുടെ ഉപയോഗത്തിനായി ഈ വർഷം 470 ചാർജിംഗ് സ്റ്റേഷനുകളും സ്ഥാപിക്കും.
 കാർബൺ ബഹിർഗമനത്തിൽ 
അമേരിക്ക 47ാമത്
 2032 ഓടെ കാർബൺ ബഹിർഗമനം 50 ശതമാനമായി കുറയ്ക്കാൻ ശ്രമം
 നോൺ ടാക്ടിക്കൽ വാഹനങ്ങൾ 2027 ഓടെയും ടാക്ടിക്കൽ വാഹനങ്ങളെ 2035 ഓടെയും വൈദ്യുത വാഹനങ്ങളായി പരിഷ്കരിക്കും