kk

ബിഗ് ബി പുറത്തിറങ്ങി 15 വർഷത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്‌മപർവം എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. മാസ് ലുക്കിലാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്. അമൽ നീരദ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സംവിധായകൻ തന്നെയാണു ചിത്രം നിർമിക്കുന്നത്.നെടുമുടി വേണു, കെ.പി.എ.സി ലളിത, നാദിയ മൊയ്തു, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, ദിലീഷ് പോത്തൻ, ജിനു ജോസഫ്, ലെന, ശ്രിന്ദ, വീണ നന്ദകുമാർ, അനസൂയ ഭരദ്വാജ്, അനഘ, അബു സലിം, സുദേവ് നായർ, മാല പാർവതി, കോട്ടയം രമേശ്, പോളി വൽസൻ തുടങ്ങി വൻ താരനിരയാണു ചിത്രത്തിൽ അഭിനയിക്കുന്നത്

.ആനന്ദ് സി. ചന്ദ്രനാണ് ഛായാഗ്രഹണം. സംഗീതം: സുഷിൻ ശ്യാം, ഗാനങ്ങൾ: റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, എഡിറ്റിങ്: വിവേക് ഹർഷൻ. അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്നാണു ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. അഡീഷനൽ സ്ക്രിപ്റ്റ്: രവി ശങ്കർ, അഡീഷനൽ ഡയലോഗ്സ്: ആർ.ജെ. മുരുകൻ.